BREAKING NEWS

ബുദ്ധിയില്ലാത്ത നീക്കം, വീണ്ടുവിചാരം ഇല്ലാത്ത നടപടി, മറുപടി പറയിക്കും- ട്രംപ്!! ആക്രമണം നടത്താൻ ലഭിച്ചത് ഒരു ചെറിയ അവസരം, അത് മുതലെടുത്തു- നെതന്യാഹു ട്രംപിനോട്

· · 1 min read
Share: Copied!

വാഷിങ്ടൻ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമിക്കാനുള്ള തീരുമാനം ഒരിക്കലും ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ പരാമർശം.

അതുപോലെ ഹമാസിന് ദോഹയിൽ ഓഫിസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കും. കൂടാതെ ആക്രമണം തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിനു ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർ‌ട്ട് ചെയ്തത്.

ആക്രമണം നടത്താൻ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചതായും അവസരം മുതലെടുത്തതായും നെതന്യാഹു ട്രംപിനോട് പറഞ്ഞു. ഇരുവരും തമ്മിൽ രണ്ടാമത് നടത്തിയ ഫോൺ‌ സംഭാഷണം സൗഹാർദപരമായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമാണെന്ന് തെളിഞ്ഞോ എന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026