BREAKING NEWS

ജാതിപ്രശ്നം മാത്രമല്ല കൂടൽമാണിക്യം തന്ത്രി സമരത്തിനു പിന്നിൽ, തട്ടിപ്പുകഥകൾ പുറത്തുവരുമെന്ന ആശങ്ക? തട്ടിപ്പ് താമരമാലയിൽ, കൂടെ ഡിജിറ്റൽ മാർക്കറ്റിങും

· · 1 min read
Share: Copied!

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനായി നിയമിതനായ ഈഴവ സമുദായാംഗം ബി.വി. ബാലുവിനെ മാറ്റിയതിന് പിന്നിൽ ജാതിപ്രശ്നം മാത്രമല്ലെന്ന് സൂചന. നാളിതുവരെ നടത്തിക്കൊണ്ടിരുന്ന അനധികൃത വഴിപാടും അതിലെ തട്ടിപ്പും പുറംലോകം അറിയുമെന്ന തന്ത്രിമാരുടെയും ശാന്തിക്കാരുടെയും പാരമ്പര്യ കഴകക്കാരുടെയും ആശങ്കയാണ് എതിർപ്പിനുള്ള മറ്റൊരു കാരണമെന്നാണ് സൂചന.

ചില വഴിപാടുകൾ ഭക്തരിൽ നിന്ന് പണം വാങ്ങി കഴകക്കാർ നേരിട്ടാണ് ചെയ്യുന്നത്. മറ്റു ദേവസ്വം ബോർഡുകൾ ഇത് അനുവദിക്കാറില്ല. ഇതുവഴി വീതംവയ്ക്കുമ്പോൾ ദിവസം 10,000 രൂപ വരെ പോക്കറ്റിലാക്കുന്നവരുണ്ട്. താമരമാല വഴിപാടിലാണ് വലിയ തട്ടിപ്പ് നടക്കുന്നത്. 750 രൂപയാണ് ദേവസ്വം നിരക്ക്. വിശേഷ ദിവസങ്ങളിൽ ദേവസ്വം കൗണ്ടറിൽ നാലോ, അഞ്ചോ താമരമാലകൾ രശീതാക്കുമ്പോൾ കഴകക്കാർ നേരിട്ട് 100 എണ്ണം വരെ ചെയ്യും. കെട്ടുന്ന മാലയുടെ എണ്ണം നാലോ, അഞ്ചോ മാത്രമാകും. വഴിപാട് നടത്തുന്നവർ ഇതുവഴു തട്ടപ്പിനിരയാകും.

കഴകം ജോലി​ക്ക് ഈഴവ സമുദായക്കാര‌ൻ, കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ സമരം, മാരത്തൺ ചർച്ചകൾ പരാജയപ്പെട്ടതോടെ കഴകക്കാരന് തസ്തികമാറ്റം

പാരമ്പര്യ കഴകക്കാരന് പുറമേ അമ്പലവാസികളായ രണ്ടു പേർ കൂടി അനധികൃതമായി മാലകെട്ടുന്നുണ്ട്. ഇവരെ ഒഴിവാക്കാൻ ദേവസ്വം പഠിച്ചപണി നോക്കിയിട്ടും സാധിച്ചിട്ടില്ല. ഇവരിൽ ഒരാൾ റിട്ട. ദേവസ്വം ജീവനക്കാരനാണ്. രാവിലെ ഏഴ് മണിക്ക് ശേഷം സ്ഥലംകാലിയാക്കണമെന്ന് നൽകിയ നോട്ടീസിന് കടലാസിന്റെ വില പോലും ഇവർ കൽപ്പിച്ചിട്ടില്ല.

കൂടാതെ ഫോൺ വഴിയും വഴിപാട് മാർക്കറ്റിങ് ഇവിടെ നടക്കാറുണ്ട്. ഭക്തരുടെ ജനനത്തീയതിയും മറ്റും കണ്ടെത്തി താമരമാല വഴിപാട് ഉൾപ്പെടെ സംഘം ഫോണിലൂടെ മാർക്കറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ദേവസ്വത്തിന് ഇവരുടെ ഈ ഇടപാടുകളിൽ ഒരു റോളുമില്ല.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026