BREAKING NEWS

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സ്വപ്നതുല്യമായ ഭരണത്തുടർച്ച

· · 1 min read
Share: Copied!

പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കും. ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിക്കും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.

ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തിരുന്നു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി നൽകി. സർക്കാർ രൂപീകരണത്തിനു ഘടകകക്ഷികളുടെ പിന്തുണക്കത്തുകളും കൈമാറി. മുഖ്യമന്ത്രി നിതീഷ് കുമാറിനു പുറമേ 10 ജെഡിയു മന്ത്രിമാരും 9 ബിജെപി മന്ത്രിമാരും എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി ആവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളിൽനിന്ന് ഓരോ മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. മന്ത്രിസഭ പിന്നീട് വികസിപ്പിക്കും. പത്താം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. 

 

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026