BREAKING NEWS

ആഭ്യന്തരം ‘കൈവിട്ട്’ നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പു മാറ്റം, മാറ്റം മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യം

· · 1 min read
Share: Copied!

പട്ന∙ ബിഹാറിൽ ആഭ്യന്തര വകുപ്പ് ബിജെപിക്കു നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പ് നൽകിയത്. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് കയ്യൊഴിയുന്നത്. 

ആഭ്യന്തര വകുപ്പിനെ ചൊല്ലി എൻഡിഎക്കുള്ളിൽ നേരത്തെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആഭ്യന്തരം വിട്ടുകൊടുക്കാൻ ജെഡിയു തയാറായിരുന്നില്ല. മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് വകുപ്പ് ഉപമുഖ്യമന്ത്രിക്ക് നൽകിയത്. ക്രമസമാധാന ചുമതലയ്ക്കൊപ്പം സീമാഞ്ചൽ മേഖലയിലെ കുടിയേറ്റ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിയുടെ തീരുമാനം നിർണായകമാകും. 

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 202 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. 243 അംഗ നിയമസഭയിൽ ഇന്ത്യാ സഖ്യത്തിന് 35 സീറ്റു മാത്രമാണുള്ളത്. എൻഡിഎയിൽ 89 സീറ്റുമായി ബിജെപിയാണ് വലിയ ഒറ്റകക്ഷി.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026