BREAKING NEWS

താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവർ ഇതിലൊരു തീരുമാനം എടുക്കണം: ജീവത്യാഗം ചെയ്‌തെന്ന വാർത്തകൾക്ക് മറുപടിയുമായി വിവാദ ആൾ ദൈവം നിത്യാനന്ദ

· · 1 min read
Share: Copied!

ദില്ലി: മരണ വാർത്ത നിഷേധിച്ച് വീഡിയോ സന്ദേശവുമായി സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. താന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ചാണ് നിത്യാനന്ദയുടെ വീഡിയോ. താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ഒന്നിച്ചിരുന്നു ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്നുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിത്യാനന്ദ പറയുന്നത്. നിത്യാനന്ദ ജീവത്യാഗംചെയ്തുവെന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രനും അനുയായിയുമായ സുന്ദരേശ്വരന്‍ പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

എന്നാൽ തന്നെപ്പറ്റി ഒരു മാസത്തില്‍ 4000-ലേറെ വീഡിയോകള്‍ പുറത്തിറങ്ങി. ഇതെല്ലാം പരിശോധിച്ച് എങ്ങനെ മറുപടി നല്‍കുമെന്നാണ് നിത്യാനന്ദ ചോദിക്കുന്നത്. നിത്യാനന്ദ മരിച്ചെന്ന് 2022ലും അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മരണ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിത്യാനന്ദ സ്ഥാപിച്ച പുതിയരാജ്യമെന്ന് അവകാശപ്പെടുന്ന ‘കൈലാസ’ ഇത് നിഷേധിച്ചു പ്രസ്താവന പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിത്യാനന്ദയുടെ പുതിയ വീഡിയോ പുറത്തുവിട്ടത്. ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് നിത്യാനന്ദ സന്ദേശം നല്‍കുന്നതിന്റെ വീഡിയോ ലിങ്കും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിയാണ് നിത്യാനന്ദ. അരുണാചലം രാജശേഖരന്‍ എന്നാണ് നിത്യാനന്ദയുടെ യഥാർത്ഥ പേര്. ക്ഷേത്രമുറ്റത്ത് ഭിക്ഷയാചിച്ചിരുന്ന ഒരു സുപ്രഭാതത്തിലാണ് നിത്യാനന്ദ എന്ന ആത്മീയാചാര്യനായത്.2010-ല്‍ പ്രമുഖ സിനിമാനടിക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്. ആശ്രമത്തിന്‍റെ മറവില്‍ പോക്സോ അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നിത്യാനന്ദ ചെയ്തിരുന്നതായി പിന്നീട് പുറത്തുവന്നു. പിന്നീട് സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ടെന്നവകാശപ്പെട്ട് രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. ‘കൈലാസ’ എന്ന പേരിലാണ് നിത്യാനന്ദയുടെ രാജ്യം.

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്നാണ് നിത്യാനന്ദ വാങ്ങി ‘കൈലാസ’ എന്ന പേരിൽ സ്വന്തം രാജ്യവുമുണ്ടാക്കിയത്. താന്‍ പരമശിവനാണ് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ കറൻസിയും ദേശീയ ചിഹ്നവും അങ്ങനെ എല്ലാമുണ്ട്. രാജ്യത്തിന്റെ പേരില്‍ ഒരു വെബ്സൈറ്റുമുണ്ട്.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026