BREAKING NEWS

ചങ്കുറപ്പുുള്ളവനാ എന്റെ മകന്‍… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ്

· · 1 min read
Share: Copied!

കോഴിക്കോട്: ചങ്കുറപ്പുള്ളവനാ എന്റെ മകന്‍,  അവനെ തള്ളിയിട്ട്  കൊന്നതാ… നിതിൻ രാജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്കത് നന്നായി അറിയാം. ആർക്കാണ് അറിയാത്തത് അവനെ കൊന്നതാണെന്ന് നിതിൻ രാജിന്റെ പിതാവ് രാജനും സഹോദരിയും സഹോദരി ഭർത്താവും അഞ്ചരക്കണ്ടി ദന്തൽ കോളജിലെത്തിയ​​പ്പോൾ വൈകാരിക രംഗങ്ങളായിരുന്നു. പ്രിൻസിപ്പലിനെ കാണാൻ നിതിൻ രാജിന്റെ കുടുംബം തയ്യാറായില്ല.

പ്രിൻസിപ്പൽ ഈ സംഭവത്തിന് ഉത്തരവാദിയാണെന്ന് കുടുംബം ആരോപിച്ചു. അപടകസ്ഥലം സന്ദർശിച്ച ശേഷം മാനേജ്മെന്‍റുമായി കൂടികാഴ്ച നടത്തി. ഏപ്രിൽ 10നാണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ നി​ല​യി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ർ​ഥി നി​തി​നെ ക​ണ്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ദ​ന്ത​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ. പ്ര​ഫ. ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി.

 

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026