BREAKING NEWS

സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, ഓണത്തിനും ക്രിസ്മസിനും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, എല്ലാ വീട്ടിലും സൗജന്യ കുടിവെള്ളം, വന്‍ പ്രഖ്യാപനവുമായി നിര്‍മ്മലാ സീതാരാമന്‍, കേന്ദ്രം പണം നല്‍കിയിട്ടും കേരള സര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് വിമര്‍ശനം

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 2,500 രൂപ എല്ലാ മാസവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കും.കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

മണ്ഡലത്തിലുള്ളവര്‍ക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത എംഎല്‍എ മണ്ഡലത്തിന് ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല. പണം നല്‍കിയിട്ടും ആശുപത്രിയോ, റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാല്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. വനിതകള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ നിര്‍മല സീതാരാമന്‍, കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ധന്‍ യോജനയിലൂടെ 5.7 ലക്ഷം ആളുകള്‍ അക്കൗണ്ടുകള്‍ തുറന്നുവെന്നും അതില്‍ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി.

14 ലക്ഷം ആളുകള്‍ക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നല്‍കി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാര്‍ക്ക് പിഎം സ്വനിധിയിലൂടെ വായ്പ നല്‍കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. എല്ലാ വീട്ടിലും സൗജന്യ കുടിവെള്ളം നല്‍കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും നിര്‍മല പ്രഖ്യാപിച്ചു.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026