BREAKING NEWS

മലമ്പുഴയിൽ സീറ്റ് ചോദിച്ചു തന്നില്ല, ഘടകക്ഷി സ്ഥാനം, അതുമില്ല… വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഞാനില്ല!! തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം, എന്റെ കയ്യിൽ പണമില്ല, അധികപ്രസംഗം ഇനിയും തുടരും- പിവി അൻവർ

· · 1 min read
Share: Copied!

നിലമ്പൂർ: യുഡിഎഫിലേക്ക് താനില്ലെന്നും നിലമ്പൂരിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി പി.വി.അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നതു ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂൽ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. ഇവിടെ യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യർഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. എന്നാൽ അതും തന്നില്ല യുഡിഎഫ് നേതൃത്വത്തിന്റെ മനസിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അൻവർ പറഞ്ഞു.

‘‘ബേപ്പൂരിൽ മത്സരിച്ചുകൂടെ എന്നു ചില യുഡിഎഫ് നേതാക്കൾ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നിൽ. അല്ലാതെ യുഡിഎഫിലെ മറ്റുള്ളവരല്ല. അതിനാൽ തന്നെ വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കു താനില്ലെന്നും പിവി അൻവർ പറഞ്ഞു. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടേ, എന്നാൽ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിനു തയാറായില്ല. പിണറായിസം മാറ്റി നിർത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താൽപര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താൻ ഇപ്പോഴും അവർ മുന്നോട്ടു പോകുകയാണ്. അതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ല.

സിപിഎം സ്ഥാനാർഥി എം സ്വരാജ് പിണറായിസത്തിന്റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതിൽ സ്വരാജ് മുൻപന്തിയിലാണ്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ എതിർത്തതിനു കാരണങ്ങളുണ്ട്’’ – അൻവർ പറ‍ഞ്ഞു. ആരെയും കണ്ടല്ല താൻ എൽഡിഎഫിൽനിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ.

അതുപോലെ പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽനിന്ന് പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പലരും പറയുന്നത്. അധികപ്രസംഗം ഇനിയും തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാർട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചെന്നും അൻവർ പറഞ്ഞു.

എന്നാൽ ഇന്നലെ നടന്ന യുഡിഎഫ് ഓൺലൈൻ യോ​ഗത്തിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചാലുടൻ പിവി അൻവറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. യുഡിഎഫിനു പുറത്തുനിർത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അൻവറിനെ അറിയിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാൽ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കും. തൃണമൂലിന്റെ ഭാഗമാണ് ഇപ്പോൾ അൻവർ. തന്റെ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ല.

അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിച്ചത് ഇഷ്ടപ്പെട്ടില്ല, എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളെ ക്രൂരമായി മർദിച്ച് പാസ്റ്റർ, സംഭവം പുറത്തറിഞ്ഞത് രാത്രി കുട്ടികൾ നിർത്താതെ കരഞ്ഞതോടെ

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026