BREAKING NEWS

അവസാനഘട്ട ഓട്ടത്തിൽ മുന്നണികൾ, നിലമ്പൂരിൽ നാളെ കലാശക്കൊട്ട്, പരസ്യപ്രചരണം അവസാനിക്കുന്നതിനു മുൻപ് അരലക്ഷം പേരുടെ മഹാകുടുംബസദസുകൾ വിളിച്ച് എൽഡിഎഫ്, യൂസഫ് പഠാന്റെ വരവോടെ ആവേശത്തിൽ അൻവർ ക്യാമ്പും

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരിൽ പരസ്യപ്രചരണം അവസാനിക്കാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള അവസാനഘട്ട ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികൾ നിലമ്പൂരിൽ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. നാളെയാണ് കലാശക്കൊട്ട്.

ഇന്നു നടക്കുന്ന മഹാകുടുംബ സദസിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

അതേസമയം പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിൻറെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും.

മറുവശത്ത് യൂസഫ് പഠാൻറെ വരവോടെ പി വി അൻവറിൻറെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂ​ഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026