BREAKING NEWS

മകളുടെ രാത്രി സഞ്ചാരം നാട്ടുകാർ പിതാവിനെ അറിയിച്ചു, ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് കയ്യോടെ പിടികൂടി, പ്രശ്നം കൈയ്യാങ്കളിയിലെത്തി, കയ്യിൽ കിട്ടിയ തോർത്തുപയോ​ഗിച്ച് മകളെ കൊലപ്പെടുത്തി, ഫ്രാൻസിസിന്റെ ഭാര്യയും പ്രതി?

· · 1 min read
Share: Copied!

ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഭർത്താവുമായി പിണങ്ങി കഴിയുന്ന എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മാത്രമല്ല നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെടുന്ന ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് പിടികൂടി. ഇതു വാക്കുതർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ കയ്യിൽ കിട്ടിയ തോർത്തുപയോ​ഗിച്ച് ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ മുറുക്കി. സംഭവസമയത്ത് ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

മകൾ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞു ബഹളം വച്ചതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പോലീസ് പറയുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു.

അതേസമയം മകളുടെ കൊലപാതകത്തിൽ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനേയും പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.

മൃതദേഹം ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പോലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മാർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).

നല്ലവരായ ആരോ​ഗ്യവകുപ്പ് ഡോക്ററോട് ക്ഷമിച്ചു!! ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനം, നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026