നെയ്യാറ്റിൻകര: ട്യൂഷൻ സെന്ററിൽനിന്ന് മടങ്ങിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. എസ്ഐ അറസ്റ്റിലായി. ട്യൂഷൻ സെന്ററിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ആരുമില്ലാത്ത സ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശി റിട്ട.സബ് ഇൻസ്പെക്ടർ ശിവരാജൻ (75) നെയാണ് പോലീസ് പിടികൂടിയത്
വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എസ്.വി ശ്രീകുമാറിൻ്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ. അതേസമയം, പ്രതിയെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.