BREAKING NEWS

പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു മരത്തില്‍ കുടുങ്ങി, ചില്ലകള്‍ തറച്ച് ഗുരുതര പരിക്ക്, വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്

· · 1 min read
Share: Copied!

മുംബൈ: മുംബൈയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്.

മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ യുവതി നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധാനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്.

ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലിൽ മരത്തിന്റെ ചില്ല തുളച്ചുകയറിയിരുന്നു. തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് നൽകുന്ന വിവരപ്രകാരം 4 മാസം മുൻപാണ് യുവതി വിവാഹിതയായത്. എന്നാൽ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യാശ്രമം ആണെന്നാണ് പ്രഥമിക വിവരം.

BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026
BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026