BREAKING NEWS

പ്രണയിച്ച് വിവാഹിതരായിട്ട് വെറും നാലുമാസം!! ഞാൻ മരിക്കാൻ പോകുന്നു… അമ്മയ്ക്ക് ഫോൺ സന്ദേശമയച്ച് 21 കാരി ജീവനൊടുക്കി

· · 1 min read
Share: Copied!

മേൽപറമ്പ്: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടേയും രഞ്ജേഷിന്റേയും വിവാഹം. ഇരുവരും പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

അതേസമയം ഇന്നു രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ അമ്മ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാരെത്തി മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് പോലീസ് കേസെടുത്തു.

പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026