BREAKING NEWS

കാലികളെ മേയ്ക്കുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ!! ആട്ടിടയൻ മണ്ണ് നീക്കിനോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു കുഞ്ഞിക്കൈ, ശരീരമാസകലം ഉറുമ്പുകൾ കൂടുകൂട്ടിയിരിക്കുന്നു, നവജാത ശിശുവിനെ ജീവനോടെ കുഴി‍ച്ചിട്ട നിലയിൽ

· · 1 min read
Share: Copied!

ബറേലി∙ യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണു 10–15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽനിന്നും കരച്ചിൽ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്.

കന്നുകാലികളെ മേയ്ക്കാൻ എത്തിയ ഇയാൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തുകയായിരുന്നു. മൺകൂന നീക്കിയപ്പോൾ ആദ്യം പുറത്തേക്ക് നീണ്ടത് കുഞ്ഞിന്റെ കൈയാണെന്ന് ആട്ടിടയൻ പറയുന്നു. ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. മണ്ണിൽനിന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ആദ്യം തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. കുഞ്ഞിന് 10–15 ദിവസം പ്രായമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അതേസമയം കുഞ്ഞിനെ ഒരു അടി താഴ്ചയിൽ കുഴിച്ചിട്ടവർ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജയ്തിപുർ പോലീസ് പറഞ്ഞു.

പണം കൊടുത്ത് അവാർഡ് ഒപ്പിക്കാൻ നാണമില്ലേ??? അവാർഡ്ദാന ചടങ്ങ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്കെടുത്ത്, മേയർ ആര്യ രാജേന്ദ്രനെ എയറിൽ കേറ്റി സോഷ്യൽ മീഡിയ

 

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026