BREAKING NEWS

പൂർണ ​ഗർഭിണിയായ യുവതിയെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചിട്ടും വന്നില്ല, മരിച്ച നവജാതശിശുവിന്റെ മൃതദേഹം കൊണ്ടുപോകാൻ ഹോസ്പിറ്റലിൽ നിന്നു ആംബുലൻസും വിട്ടുനൽകിയില്ല, കുഞ്ഞിന്റെ ചേതനയറ്റ ദേഹം പ്ലാസ്റ്റിക് ബാഗിലാക്കി പിതാവ് യാത്രചെയ്തത് 80 കി.മീ.

· · 1 min read
Share: Copied!

മുംബൈ: ആംബുലൻസ് വിളിച്ചിട്ടും വരാത്തതിനാൽ ചികിത്സ കിട്ടാതെ മരിച്ച നവജാതശിശു മരിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോകാനും ആംബുലൻസ് എത്തിയില്ല. ഒടുവിൽ തന്റെ കുഞ്ഞിന്റെ ചേതനയറ്റ ദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സർക്കാർ ബസിൽ പിതാവ് യാത്ര ചെയ്തത് 80 കിലോമീറ്റർ. മരിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിനു പിന്നാലെ നില വഷളായ അമ്മയെ നാസിക്കിലെ ആശുപത്രിയിലെത്തിക്കാനും ആംബുലൻസ് എത്തിയിരുന്നില്ലെന്ന് ആരോപണം.

പാൽഘർ ജില്ലയിലെ ജോഗൽവാഡി ആദിവാസി ഗ്രാമത്തിൽ താമസിക്കുന്ന അവിത കവാറിനും ഭർത്താവ് സഖാറാമിനുമാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. അതേസമയം, കുഞ്ഞ് മരിച്ചതിന്റെ ഉത്തരവാദിത്തം ഡോക്ടർമാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പോലീസ് തന്നെ ആക്രമിച്ചെന്നു സഖാറാം ആരോപിച്ചു. പക്ഷെ, സഖാറാം മദ്യലഹരിയിലായിരുന്നെന്നായിരുന്നു പോലീസിന്റെ വാദം.

സംഭവം ഇങ്ങനെൃ കഴിഞ്ഞ 10ന് അവിതയ്ക്കു പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസിനായി 108ലേക്കു വിളിച്ചെങ്കിലും ലഭിച്ചില്ല. പിറ്റേന്ന് വേദന കഠിനമായതോടെ വീണ്ടും ആംബുലൻസിനായി ശ്രമിച്ചു; അപ്പോഴും ഫലമുണ്ടായില്ല. ഒടുവിൽ സ്വകാര്യ വാഹനത്തിലാണ് അവിതയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ നൽകാം എന്നുറപ്പ് പറഞ്ഞ ഡോക്ടർമാർ 3 മണിക്കൂറിനു ശേഷം റൂറൽ ആശുപത്രിയിലേക്ക് അവിതയെ മാറ്റാൻ നിർദേശം നൽകി. അതിനായുള്ള ആംബുലൻസ് എത്തിയതു പിന്നെയും 2 മണിക്കൂർ കഴിഞ്ഞാണ്. അപ്പോഴേക്കും ​ഗർഭസ്ഥ കുഞ്ഞ് മരിച്ചു, ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.

ഇതോടെ, ആരോഗ്യസ്ഥിതി മോശമായ അവിതയെ നാസിക് സിവിൽ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, അവിതയെ അങ്ങോട്ടേക്കു മാറ്റാനും കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും ആംബുലൻസിനായി കാത്തിരുന്നെങ്കിലും അവഗണനയായിരുന്നു വീണ്ടും നേരിട്ടത്. ഇതോടെ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ക്യാരിബാ​ഗിലാക്കി കൊണ്ടുപോവുകയായിരുന്നു പിതാവ്.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ

BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026
BREAKING NEWS
തെറ്റുപറ്റി... കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026