BREAKING NEWS

പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം, നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍, മാതാപിതാക്കളെ കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ  നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങി.

പ്രാഥമിക പരിശോധനയിൽ പ്രസവം കഴിഞ്ഞ് മണിക്കൂറുകൾ മാത്രമാണ് കുഞ്ഞിന് പ്രായമുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ തുടർന്ന് സുരക്ഷിത പരിചരണത്തിനായി അമ്മത്തൊട്ടിലിലേക്ക് മാറ്റി.

ശിശുവിനെ ഉപേക്ഷിക്കാൻ കാരണമായ സാഹചര്യങ്ങളും മാതാപിതാക്കളെ കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026