BREAKING NEWS

ഇനി പത്താംക്ലാസ് കടമ്പ കഠിനം!!! ചുമ്മാ പാസാകാമെന്നു മക്കൾ വിചാരിക്കണ്ട, എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും 30% മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ- വിദ്യാഭ്യാസമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇനിയങ്ങോട്ടു വിദ്യാഭ്യാസം കഠിനമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ നടപ്പാക്കിയ മിനിമം മാർക്ക് സമ്പ്രദായം 2025-26 മുതൽ 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാനാകാത്തവർക്കു പുനഃപരീക്ഷ നടത്തും. 30% മാർക്ക് നേടാത്തവർക്കും ഒൻപതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതിക്കും. 30% മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇപ്പോൾ സ്കൂളുകളിൽ ഇത്തരത്തിൽ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതൽ 28 വരെയാണു പുനഃപരീക്ഷ.

അതേസമയം 2026–27 മുതൽ എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടർമൂല്യനിർണയത്തിന്റെ പേരിൽ കിട്ടുന്ന 20% മാർക്കിനുപുറമേ എഴുത്തുപരീക്ഷയിൽ 10% മാർക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് അതോടെ അവസാനമാകും. പത്താം ക്ലാസിൽ മോഡൽ പരീക്ഷയിൽ 30% മാർക്ക് നേടാനാകാത്തവർക്കായി എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപ് സ്പെഷ്യൽ ക്ലാസുകൾ നടത്താനാണു തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മോഷണക്കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിജയകുമാർ ജയിലിലാക്കി, ജയിൽ കിടന്ന പ്രതിയെ കാമുകിക്കു വേണ്ട!! തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ കാമുകി ഉപേക്ഷിച്ച പക

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026