BREAKING NEWS

നേപ്പാളിൽ നിന്ന് മൃതദേഹങ്ങൾ നദികളിലൂടെ ഒഴുകി ഇന്ത്യയിലേക്കെത്തുന്നു, ഇതുവരെയെത്തിയത് അഴുകിയ നിലയിലുള്ള 7 മൃതദേഹങ്ങൾ!! മഹാരാജ്ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ, ഗംഗാ നദി ഒഴുകുന്നത് അപകടനിലയ്ക്കു മുകളിൽ

· · 1 min read
Share: Copied!

ലക്നൗ; നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തർപ്രദേശ് സംസ്ഥാനത്തെ മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിൽ നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങൾ വെള്ളിയാഴ്ച കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. നേപ്പാളിൽ ദുരന്തമുണ്ടായ ചിത്വാൻ മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിലെ നദികളാണിവ

തിരിച്ചറിയാൻ കഴിയാത്ത നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി മഹാരാജ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് സിങ് സോഗർവാൾ വ്യാഴാഴ്ച എഎഫ്‌പിയോട് പറഞ്ഞു. മൃതദേഹങ്ങൾ മഹാരാജ്ഗഞ്ച് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിന്നാലെ, നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള കുശിനഗർ ജില്ലയിൽനിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി യുപി പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ അഴുകിയ നിലയിലാണു ലഭിച്ചത്.

അതേസമയം നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 579 പേർ മരിച്ചെന്നാണ് പുറത്തുവരുന്ന ഏറ്റവും അവസാനം കിട്ടിയ റിപ്പോർട്ട്. 1,400 ഓളം പേരെ കാണാതായിട്ടുമുണ്ട്. ഇതിനിടെ നേപ്പാളിൽനിന്ന് ജലം ഒഴുകി എത്തുന്ന മഹാരാജ്ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു‌. ഉത്തർപ്രദേശ്, ബിഹാർ ഭരണകൂടങ്ങളാണ് ജാഗ്രത പുലർത്തുന്നത്. പട്നയിൽ ഒന്നിലേറെ ഇടങ്ങളിൽ ഗംഗാ നദി അപകടനിലയ്ക്കു മുകളിലാണ് ഒഴുകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

‘മാധ്യമങ്ങളെ കാണുമ്പോൾ പേടി തോന്നുന്നു!! എന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ല, വളച്ചൊടിക്കാൻ അറിയാത്തതിനാൽ നേരെ പറയുന്നുവെന്നേയുള്ളു!! മതം പറഞ്ഞ് സംഘടിച്ചവരും മതമാെന്ന് പറഞ്ഞവരും എവിടെയെത്തി എന്ന് ആലോചിക്കണം, താനാണ് ഇത് പറഞ്ഞതെങ്കിൽ തല എടുത്തേനെ, ജാതിയല്ല, നീതിയാണ് ഞാൻ പറഞ്ഞത്’- വെള്ളാപ്പള്ളി

BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026
BREAKING NEWS
യുദ്ധം തുടർന്നാൽ രാഷ്ട്രീയ പ്രതിസന്ധി, പിന്മാറിയാൽ പരാജിതനായി ചിത്രീകരിക്കപ്പെടും... അടുത്തടുത്ത് പരാജയങ്ങൾ ഏറ്റുവാങ്ങിയ രണ്ട് സുഹൃത്തുക്കൾ!! അഭിമാനം രക്ഷിക്കാൻ യുക്തിരഹിത തീരുമാനമെടുക്കാനുള്ള സാധ്യത തള്ളിക്കളയാതെ ലോക രാജ്യങ്ങൾ... തലയുയർത്തി കാലാവധി അവസാനിപ്പിക്കാൻ അറ്റകൈ പ്രയോ​ഗം നടത്താനുള്ള സാധ...
05 Nov 2026
BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026