BREAKING NEWS

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് വെള്ളം നിറച്ച വീപ്പയില്‍ മുക്കി കൊന്നു, ഒരു രാത്രി മുഴുവന്‍ മൃതദേഹം മുറിയില്‍ സൂക്ഷിച്ചു, അയല്‍വാസിയായ യുവാവ് പിടിയില്‍

· · 1 min read
Share: Copied!

അമരാവതി: ആന്ധ്രാപ്രദേശിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് അയൽവാസിയായ യുവാവ് . അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം. മുപ്പത് വയസ്സുകാരനായ കുലവർധൻ എന്നയാളാണ് പ്രതി. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് വിവരം.

തിങ്കളാഴ്ചയാണ് രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതാകുന്നത്. തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് നഗരം മുഴുവൻ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുക്കം പ്രതിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം രാത്രി മുഴുവനും ഇയാൾ താമസിച്ചിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധവുമുണ്ടായി. ദേശീയപാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ അടുത്തുള്ള തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026