BREAKING NEWS

അമ്മ വിഷമിക്കരുത്, അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ ഗർഭപാത്രത്തിൽ ജനിക്കും, അന്ന് ഞാൻ നിങ്ങൾക്ക് വേദന ഉണ്ടാക്കില്ല, ക്ഷമിക്കണം, അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചതിനു പിന്നാലെ നീറ്റ് വിദ്യാര്‍ത്ഥി കിമറില്‍ ചാടി മരിച്ചു

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നീറ്റ് -യു.ജി പുനഃപരീക്ഷക്ക് പിന്നാലെ 18കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു.സൂശീൽ ധാഗെയാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ മാതാപിതാക്കളോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാൽ ജൂൺ 21ന് പുനഃപരീക്ഷ നടത്തിയിരുന്നു.

സുശീൽ ധാഗെ പുനഃപരീക്ഷ എഴുതിയെങ്കിലും അതിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ആത്മഹത്യ ചെയ്തതെന്ന് ​പൊലീസ് പറഞ്ഞു. പരീക്ഷ ബുദ്ധിമുട്ടായിരുന്നതിനാൽ വിദ്യാർഥി മാനസിക സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് അമ്മക്ക് വിഡിയോ സന്ദേശം അയച്ചതിന് പിന്നാലെ വിദ്യാർഥി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു -പൊലീസ് പറഞ്ഞു. ‘അമ്മേ, ഇന്ന് ഞാ​ൻ എന്റെ ജീവനെടുക്കാൻ പോകുന്നു. അമ്മ ദയവായി വിഷമിക്കരുത്. എന്റെ അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ ഗർഭപാത്രത്തിൽ ജനിക്കും. അന്ന് ഞാൻ നിങ്ങൾക്ക് വേദന ഉണ്ടാക്കില്ല’ -വിദ്യാർഥി വിഡിയോയിൽ പറയുന്നു.

കൂടാതെ സഹോദരനെ നന്നായി നോക്കണമെന്നും തന്നോട് ക്ഷമിക്കണമെന്നും വിദ്യാർഥി വിഡിയോയിൽ ആവർത്തിച്ചു. തുടർന്ന് സന്ദേശം അമ്മക്ക് അയച്ചശേഷം സുശീൽ ധാഗെ കിണറ്റിൽ ചാടുകയായിരുന്നു.

BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026