BREAKING NEWS

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: ‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ല‘യെന്ന് വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ ജോലിചെയ്യാൻ അനുവദിക്കാതെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകും എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ഒരു സംസ്കാരമുണ്ടെന്നും അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്. സ്കൂൾ മാനേജരുടെ നിർദേശ പ്രകാരമാണ് ജീവനക്കാരൻ പ്രവർത്തിച്ചതെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അധ്യാപികയായ സിന്ധു പറഞ്ഞു.

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. എച്ച്എം ചുരിദാർ ഇട്ട് വന്നാൽ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നാണ് അധ്യാപിക പറയുന്നത്. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും സിന്ധു ആരോപിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അപമാനിക്കപ്പെട്ടതിന് നീതി കിട്ടണമെന്നും നിയപോരാട്ടം തുടരുമെന്നും എച്ച്എം വ്യകതമാക്കി. എന്നാൽ അധ്യാപകർക്ക് ഏത് വസ്ത്രമിട്ടും വരാമെന്നും എച്ച്എമ്മിനെ ചുരിദാറിന്‍റെ പേരിൽ തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് മാനേജരുടെ മറുപടി.

ഭര്‍ത്താവിന് മദ്യം നല്‍കി നടക്കാനെന്ന വ്യാജേന പുറത്തെത്തിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂര മര്‍ദനം, കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം വാഹനാപകടമാക്കി തീര്‍ക്കാനും ശ്രമം, യുവതിയും കാമുകനും പിടിയില്‍

BREAKING NEWS
"ധീരനായ കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചു", ഉപജാപമല്ലാതെ മറ്റെന്താണ്’, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നു, ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും, ആരുടെ മുഖത്തുനോക്കിയും പറയും- അടൂര്‍ പ്രകാശ്
18 Oct 2026
BREAKING NEWS
’വിയോജിപ്പുകളെ ഭീഷണിയായി കാണരുത്; യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തി; അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
18 Oct 2026
BREAKING NEWS
24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ 1,71,000 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പണയം വച്ചു; കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആളെത്തിയില്ല; സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം!! പ്രതി പിടിയിൽ
18 Oct 2026
BREAKING NEWS
കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു
18 Oct 2026