BREAKING NEWS

പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി സമൂഹമാധ്യമത്തിലൂടെ മുൻപ് പങ്കുവച്ചു, സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് 3 പേർ കൊല്ലപ്പെട്ട അപകടം അന്വേഷിക്കുന്ന പോലീസ് സംഘം ഇന്നോ നാളെയോ പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴിയെടുത്തേക്കും. സുഹൈലിന്റെ പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി നൂഹ സമൂഹമാധ്യമത്തിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇതിനിടെ തനിക്കും തന്റെ കുടുംബത്തിനും കുറച്ചു സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട് നൂഹ സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. നഷ്ടപ്പെട്ടതു വിലപ്പെട്ട 3 ജീവനുകളാണ്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല. മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ വീഡിയോയിൽ പറഞ്ഞു.

അതേസമയം ഒക്ടോബർ 11നാണ് സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവർ മരിച്ചത്. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം അർദ്ധ രാത്രിയോടെയായിരുന്നു അപകടം.

തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി… ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത്തിയ 3 വ്യക്തി എഡിമറെന്ന് റിപ്പോർട്ട്

BREAKING NEWS
‘ഒന്നും മറന്നിട്ടില്ല വിജയാ’, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല'....മാസപ്പടി വിവാദത്തിനിടെ കോട്ടയം ന​ഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു
19 Oct 2026
BREAKING NEWS
തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി... ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത...
19 Oct 2026
BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ... പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്... ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
19 Oct 2026