BREAKING NEWS

‘ഉമ്മയുടെ കരണത്ത് അവൻ അടിച്ചു’, അവ്യക്തമായ ഭാഷയിൽ അഷ്കർ ചെയ്ത ക്രൂരതകൾ വിവരിച്ച് ആമിന, ‘മക്കള് ധൈര്യായിട്ട് ഇരി, മിടുക്കിയായിട്ടിരുന്ന് മരുന്നും കഴിച്ച് പഴയപോലെ ആകണം’ ചേർത്തുപിടിച്ച് മന്ത്രി ബിന്ദുകൃഷ്ണ!! മകൻ ആത്മഹത്യ ചെയ്തത് ഭാര്യയുടെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്ത്, കൊച്ചുമകനെ ആദ്യമായി കണ്ടത് ചേതനയറ്റ ശരീരമായി-അഖിലിന്റെ പിതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഉമ്മയുടെ കരണത്ത് അവൻ അടിച്ചു… തിരിയാത്ത കാര്യങ്ങൾ കൈകൾ ഉപയോ​ഗിച്ചും അവ്യക്തമായ വാക്കുകളിലൂടെയും അഷ്കറിന്റെ ക്രൂരതകൾ മന്ത്രി ബിന്ദുകൃഷ്ണയോടു വിവരിച്ച് ആദ്യ ഭാര്യ ആമിന… ഓരോന്നും കേട്ട മന്ത്രി ബിന്ദുകൃഷ്ണ ‘മക്കള് ധൈര്യായിട്ട് ഇരി, മിടുക്കിയായിട്ടിരുന്ന് മരുന്നും കഴിച്ച് പഴയപോലെ ആകണം’ എന്ന് കവിളിൽ തട്ടി സ്‌നേഹപൂർവം പറഞ്ഞു.

നെടുമങ്ങാട്ട്‌ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിനയെ കാണാൻ ഇന്നലെ മന്ത്രി ബിന്ദുകൃഷ്ണ മെഡിക്കൽ കോളേജിൽ എത്തുമ്പോഴായിരുന്നു വികാര നിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് ചികിത്സയുടെ കാര്യങ്ങൾ പറയാമെന്നും കുടുംബത്തിന് മന്ത്രി ഉറപ്പുനൽകി. ഇനി ഇങ്ങനെയൊരു ക്രൂരത ചെയ്യാൻ അവനെ അനുവദിക്കരുതെന്ന് ആമിനയുടെ ഉമ്മ മന്ത്രിയോട് ആവശ്യപ്പെട്ടു.

’എന്റെ കൊച്ചിനെ കൊല്ലാക്കൊലചെയ്ത് ദ്രോഹിച്ചവനാണ് അഷ്‌കറും അവന്റെ കുടുംബവും. 18 വയസ് മുതൽ അവൾ കൊടിയ പീഡനം അനുഭവിക്കേണ്ടിവന്നു. ആമിനയെ അഷ്‌കറിന്റെ വീട്ടുകാരും സഹോദരിയും മർദിച്ചിരുന്നു. മുൻപ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ അഷ്‌കറിനെതിരേ പരാതി നൽകിയിരുന്നു. എന്നാൽ സിഐ നടപടി എടുത്തില്ലെന്നും സർക്കാരിന്റെ സഹായം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇതിനിടെ കൊലപ്പെട്ട ഒന്നരവയസുകാരൻ അർഷദിന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും ആശ്വസിപ്പിക്കാനും മന്ത്രി ബിന്ദുകൃഷ്ണ വീട്ടിലെത്തി. പാലോട് മീൻമുട്ടി ചടച്ചിക്കരിക്കകം അഖിലത്തിൽ സുനിൽകുമാറിനെയും ഭാര്യ ഷീനയെയും കാണാനാണ് മന്ത്രി എത്തിയത്. സുനിൽകുമാറിന്റെ മകൻ പരേതനായ അഖിലാണ് അർഷദിന്റെ അച്ഛൻ. ഇന്നലെ ഉച്ചയ്ക്ക് മൂന്നരമണിയോടെ പാലോട് വീട്ടിലെത്തിയ മന്ത്രിയോട് സുനിൽകുമാർ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.

അതേസമയം അഖിലയുടെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്താണ് തന്റെ മകൻ ആത്മഹത്യചെയ്തതെന്ന് സുനിൽകുമാർ ആരോപിച്ചു. ഭർത്താവ് മരിച്ച്‌ മൂന്നുമാസം കഴിഞ്ഞപ്പോൾത്തന്നെ അഖില കേസിലെ ഒന്നാംപ്രതി അഷ്‌കറിനൊപ്പം താമസമാക്കുകയായിരുന്നു. കൊച്ചുമകൻ ജനിച്ചതിനുശേഷം ഒരിക്കൽപോലും തങ്ങളെ കാണാൻ അഖില അനുവദിച്ചിരുന്നില്ല. ആദ്യം കണ്ടത് അവന്റെ ചേതനയറ്റ ശരീരമായിരുന്നുവെന്ന് പറയുമ്പോൾ സുനിൽകുമാറും ഷീനയും മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരയുകയായിരുന്നു.

അഷ്‌കറിനെതിരേ ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുള്ള ആമിനയുടെ സഹോദരന്റെ മരണവും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ആവശ്യപ്പെടുമെന്നും മന്ത്രി ബിന്ദുകൃഷ്ണ പിന്നീട് അറിയിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും കേസെടുത്തില്ലെന്ന കുടുംബത്തിന്റെ ആക്ഷേപം സർക്കാർ ഗൗരവകരമായി കാണും. പരാതിയിൽ നടപടിയെടുക്കാൻ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും. ശിശുക്ഷേമ വകുപ്പ് ബോധവത്കരണത്തിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.

ഒന്നര വയസ് ജീവിതത്തിനിടെ ആ കുഞ്ഞ് തിന്നുതീർത്തത് കൊടിയ വേദനകൾ, എല്ലാത്തിനും കൂട്ടുനിന്നത് പെറ്റമ്മ തന്നെ!! ഒന്നര വയസുകാരന്റെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതവും രക്തസ്രവാവും, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ…അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകൾ, അഖിലയ്ക്കെതിരെ പ്രേരണ കുറ്റം

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026