BREAKING NEWS

ഡ്രൈവർ ഉറങ്ങിപ്പോയി? തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

· · 1 min read
Share: Copied!

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് പുലർച്ചെ അപകടത്തിൽപെട്ടത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കും നിസാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

വഴക്കിനിടെ ഭാര്യയോട് ആത്മഹത്യ ചെയ്യാന്‍ പറഞ്ഞു, പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി യുവതി, രക്ഷിക്കാതെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച യുവാവ് പൊലീസ് പിടിയില്‍

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026