BREAKING NEWS

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള പുതു പദ്ധതി പ്രഖ്യാപിച്ച് നാസ; 2032-ഓടെ ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം സാധ്യമാക്കാനുള്ള സുപ്രധാന നീക്കം

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്ഥിര മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള അതിപ്രധാന പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മനുഷ്യന്റെ ദീർഘകാല ചന്ദ്രാന്വേഷണത്തിനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും അടിത്തറയൊരുക്കുന്ന പദ്ധതിയെന്ന നിലയിലാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2030-കളിൽ ഘട്ടംഘട്ടമായി നിർമാണം ആരംഭിക്കുന്ന ഈ “മൂൺ ബേസ്” പദ്ധതി നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായിരിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശം തെരഞ്ഞെടുക്കാൻ പ്രധാന കാരണം അവിടെയുള്ള പ്രത്യേക ഭൗമശാസ്ത്ര ഘടനകളാണ്. സ്ഥിരമായി സൂര്യപ്രകാശം ലഭിക്കാത്ത ആഴമുള്ള ക്രേറ്ററുകളിൽ വൻതോതിൽ ജലഹിമം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ചില മേഖലകളിൽ ഉപരിതല വസ്തുക്കളിൽ തന്നെ 20 ശതമാനം വരെ ഐസ് സാന്നിധ്യമുണ്ടാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഈ ജലഹിമം കുടിവെള്ളമായി ഉപയോഗിക്കുന്നതോടൊപ്പം, ശ്വസനത്തിന് ആവശ്യമായ ഓക്സിജനും റോക്കറ്റ് ഇന്ധനത്തിനാവശ്യമായ ഹൈഡ്രജനും നിർമ്മിക്കാൻ സഹായകരമാകുമെന്ന് നാസ വിലയിരുത്തുന്നു. ഭൂമിയിൽ നിന്ന് നിരന്തരം സാധനങ്ങൾ എത്തിക്കേണ്ട സാഹചര്യം കുറയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

അതേസമയം, ദക്ഷിണ ധ്രുവത്തിലെ ഉയർന്ന പ്രദേശങ്ങൾക്ക് വർഷത്തിലെ ഭൂരിഭാഗം സമയവും സൂര്യപ്രകാശം ലഭിക്കുന്നതിനാൽ സൗരോർജ ഉത്പാദനത്തിനും മേഖല ഏറെ അനുയോജ്യമാണെന്ന് നാസ വ്യക്തമാക്കുന്നു. ശാസ്ത്രീയ ഗവേഷണം, മനുഷ്യവാസം, ഊർജോത്പാദനം എന്നിവയ്ക്കായി വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ബേസ് സംവിധാനമാണ് നാസ ആലോചിക്കുന്നത്. നൂറുകണക്കിന് മൈൽ വ്യാപ്തിയിലുള്ള ശൃംഖലാ മാതൃകയിലായിരിക്കും കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുക.

പദ്ധതിയുടെ ഭാഗമായി “മൂൺഫോൾ” എന്ന ചെറു ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം പരിശോധിക്കും. 2028-ൽ ഫയർഫ്ലൈ എയറോസ്പേസ് ലാൻഡറിലൂടെ ഇവ ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ പദ്ധതി. കൂടാതെ, ആസ്ട്രോലാബ്, ലൂണർ ഔട്ട്‌പോസ്റ്റ് തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് മനുഷ്യർ സഞ്ചരിക്കാവുന്ന ലൂണർ റോവറുകൾ വികസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ കരാറുകളും നൽകിയിട്ടുണ്ട്.

2032-ഓടെ ചന്ദ്രനിൽ അർധസ്ഥിര മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ അന്തിമ ലക്ഷ്യം. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളും മനുഷ്യന്റെ ദീർഘകാല ബഹിരാകാശ ജീവിത സംവിധാനങ്ങളും പരീക്ഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ ചന്ദ്ര ആസ്ഥാനം മാറുമെന്നാണ് നാസയുടെ പ്രതീക്ഷ.

BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026
BREAKING NEWS
വൃക്കയും കരളും വൃഷണവും വിൽപനയ്ക്ക്; കടം വീട്ടാൻ ശരീരാവയവങ്ങൾ വിൽക്കാൻ ഇറാനികൾ, പരസ്യപ്രളയം, കച്ചവടം ടെലഗ്രാമിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
ഇനി വ്യാജ ആദരാഞ്ജലി പോസ്റ്റുകള്‍ ഉണ്ടാക്കുമ്പോൾ എന്റെ വ്യത്യസ്‌തമായ ഫോട്ടോകൾ ഇടണം, ഇത്തരം പ്രചരണം മൂലം എനിക്ക് രണ്ട് നല്ല സിനിമ കിട്ടി, നന്ദിയുണ്ട്, പരിഹാസവുമായി നടൻ ഹരീഷ് പേരടി
15 Nov 2026