മൈസൂരു: ദസറയ്ക്ക് ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക് (32) നെയാണ് അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2025 ഒക്ടോബർ ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ദസറ ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ കുട്ടി രാത്രി ഗ്രൗണ്ടിൽ ഉറങ്ങുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. നേരത്തെയും മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ക്രൂരകൃത്യം നടത്തിയത്.