BREAKING NEWS

യുപി സഹോദരിമാരുടെ ആത്മഹത്യയില്‍ പിതാവ് പ്രതിക്കൂട്ടിലേക്ക്??10 കൊല്ലം മുമ്പ് ലിവ് ഇന്‍ പങ്കാളി മരിച്ചതും ടെറസില്‍ നിന്ന് വീണ്, ചേതന് മൂന്ന് ഭാര്യമാര്‍, ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ചും സംശയം, പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമം തുടര്‍ന്ന് പൊലീസ്

· · 1 min read
Share: Copied!

ഗാസിയാബാദ്: യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത.  ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.   2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ചേതൻ കുമാർ വിറ്റ മൊബൈൽ ഫോൺ കണ്ടെടുക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. സ്‌റ്റോക്ക് ബ്രോക്കറായി ജോലിചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം രണ്ടുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വെവ്വേറെയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. സഹോദരിമാരായ മൂന്നു പേരെയാണ് ചേതൻ കുമാർ വിവാഹം കഴിച്ചത്.

സുജാത, ഹീന, ടിന എന്നിവരാണ് ചേതൻകുമാറിന്റെ ഭാര്യമാർ. ഇതിൽ സുജാതയിലുണ്ടായ മകളാണ് നിഷിക (16). പ്രാച്ചിയും (14) പാഖിയും (12) ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തിൽ ചേതൻ കുമാറിന് മക്കളില്ലെന്നാണു വിവരം. കൊറിയൻ ഓൺലൈൻ ഗെയിമുകളോടും കൊറിയൻ വിനോദ പരിപാടികളോടും കുട്ടികൾക്ക് ഉണ്ടായിരുന്ന അമിതമായ ആസക്തിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പിതാവ് വിലക്കിയതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കറന്റ് ബിൽ അടക്കാൻ കുട്ടികളുടെ മൊബൈൽ ചേതൻ കുമാർ വിറ്റിരുന്നതായും റിപ്പോർട്ടുണ്ട്.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026