BREAKING NEWS

ഇസ്രയേലില്‍ പോകും മുമ്പ് ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, വിട്ടയച്ചത് രേഷ്മ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍, മലയാളി ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു

· · 1 min read
Share: Copied!

താമരശ്ശേരി: ഇസ്രയേലിൽ  മരിച്ച നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയയുടെ ഇടപെടലിനുള്ള സാധ്യത വെളിപ്പെടുത്തി താമരശ്ശേരി സ്വദേശി. താമരശ്ശേരിയിൽ ശ്രീഹരി ഹോട്ടൽ നടത്തുന്ന താമരശ്ശേരി ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് ജിനേഷിനും രേഷ്മയ്ക്കും ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്.

ഇസ്രയേലിലേക്ക് പോവുന്നതിന് മൂന്നുമാസംമുൻപ് ജിനേഷ് ഭാര്യ രേഷ്മയ്‌ക്കൊപ്പം സഹായംതേടി തന്നെവന്നുകണ്ടിരുന്നെന്നും കാറിൽ തട്ടിക്കൊണ്ടുപോയി ബ്ലേഡ് മാഫിയ ഇരുവരെയും മർദിച്ചകാര്യം പറഞ്ഞിരുന്നെന്നും ശ്രീഹരി അറിയിച്ചു. ‘ഇസ്രയേലിലേക്ക് പോകുന്നതിന് മൂന്നുമാസംമുൻപ് കഴിഞ്ഞവർഷം ആദ്യമാണ് ജിനേഷ് രേഷ്മയ്‌ക്കൊപ്പം എന്നെ കാണാൻവന്നത്. ബീനാച്ചി സ്വദേശികളും ഞാനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് അവർ അന്വേഷിച്ച് താമരശ്ശേരിയിലെത്തിയത്. എന്റെ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. അതിന് ഒരാഴ്ചമുൻപ് ബ്ലേഡ് മാഫിയ ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ജിനേഷിനെ ക്രൂരമായി മർദിക്കുകയും ചെയ്തതായി രേഷ്മ പറഞ്ഞു.

തടയാൻശ്രമിക്കവെ രേഷ്മയുടെ കൈയ്ക്കും പരിക്കേറ്റു. വാഹനത്തിൽനിന്ന് ചാടുമെന്ന് രേഷ്മ പറഞ്ഞതോടെയാണ് സംഘം ജിനേഷിനെ വിട്ടയച്ചത്. രേഷ്മയുടെ മരണത്തിനുപിന്നിൽ ഈ സംഘത്തിന്റെ ഭീഷണിയുണ്ടാവാൻ സാധ്യതയുണ്ട്. രേഷ്മ മരിച്ചവിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഞാൻ വീട്ടിൽപ്പോയി ബന്ധുക്കളെ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു…’ -ശ്രീഹരി പറഞ്ഞു. നിലമ്പൂർ സ്വദേശിയായ തന്റെ സുഹൃത്ത് ജുമാൻ ബ്ലേഡ് മാഫിയയുമായി നടത്തിയ പണമിടപാടിന്റെപേരിൽ തന്റെ ഭാര്യയുടെ പേരിലുള്ള മാരുതി ബ്രസ കാർ, ബ്ലേഡ്മാഫിയ അഞ്ചുവർഷംമുൻപ് അന്യായമായി പിടിച്ചെടുത്തെന്നും കാർ വീണ്ടെടുക്കാൻ നിയമനടപടി സ്വീകരിച്ചപ്പോൾ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീഹരി പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026