BREAKING NEWS

‘ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ’?- എംവി ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: ആർഎസ്എസിനേയും ഗവർണർ രാജേന്ദ്ര ആർലേക്കറേയും വിമർശിച്ചു പരിഹസിച്ചും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ആർഎസ്എസിന്റെ ശാഖ മുതൽ പ്രവർത്തിച്ചആളാണ് കേരളത്തിലെ ഗവർണറെന്നും എംവി ജയരാജൻ പരിഹസിച്ചു. സി സദാനന്ദൻ എംപിയെ വധിക്കാൻശ്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകരെ ജയിലിലടച്ച സംഭവത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.

എപ്പോഴും രാജ്ഭവനിലും ഗവർണർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇപ്പോൾ പ്രദർശിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ആർഎസ്എസ് പതാക ഏന്തിയ ഒരു സ്ത്രീ. അതിന് അവർ പേരിട്ട് വിളിക്കുന്നു ഭാരതാംബ. ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, എന്നാൽ കോണകം പോലുള്ള കൊടിയാണത് എന്നായിരുന്നു ജയരാജൻറെ പ്രതികരണം. അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ. അതൊരു വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

 

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026