BREAKING NEWS

നിലമ്പൂരിൽ യുഡിഎഫിന് ഹിന്ദു- മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ട്!! അൻവർ യുഡിഎഫിനുവേണ്ടി യൂദാസിന്റെ പണിയെടുത്തു, സിപിഎം നിർത്തുക പ്രമുഖ സ്ഥാനാർഥിയെതന്നെ, പ്രഖ്യപനം 7 ദിവസത്തിനുള്ളിൽ- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

നിലമ്പൂർ: ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ‌ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. എൽഡിഎഫ് താഴെ തട്ടിൽ മുതൽ സജ്ജമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവർ യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുത്തു. അൻവറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണെന്ന് അദേ​ഹം വിമർശിച്ചു.

അൻവർ യുഡി ഫിന് വേണ്ടി നെറികെട്ട പണി എടുത്തു, യൂദാസിന്റെ പണിയാണ് അൻവർ ചെയ്തതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. പക്ഷെ ഇതിനെയെല്ലാം എൽഡിഎഫ് അതിജീവിച്ചി വൻ വിജയം നേടും. സർക്കാരിന്റെ മൂന്നം ടേമിലേക്കുള്ള യാത്രക്ക് ബലം നൽകുന്ന വിജയം നേടും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എംവി ​ഗോവിന്ദൻ‌ വ്യക്തമാക്കി.

അതേസമയം പ്രമുഖ സ്ഥാനാർഥിയെ തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർഥി ഇല്ലാത്ത പ്രശ്നം ഒന്നും എൽഡിഎഫിനില്ല. ഏഴ് ദിവസം കൊണ്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് മുന്നിൽ ഒരുപാട് കീറാ മുട്ടികൾ ഉണ്ട്. നിലമ്പൂരിൽ എല്ലാ വർഗീയ കക്ഷികളെയും യുഡിഎഫ് കൂട്ടുപിടിക്കും. ഹിന്ദു, മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും യുഡിഎഫിനുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്

 

 

 

BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026
BREAKING NEWS
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമം, തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്കും രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾക്കും പരുക്കേറ്റു, രക്ഷപ്പെട്ട് ഓടി കുറ്റിക്കാട്ടിലൊളിച്ച പ്രതിയെ പിടികൂടി പോലീസ്
03 Nov 2026