തിരുവനന്തപുരം: ലോക ഗുണ്ടായിസത്തിന്റെ വക്താവായ ട്രംപിന് മുന്നിൽ അനുസരയുള്ള കുട്ടിയാണ് നരേന്ദ്രമോദിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം.
എണ്ണവില വർധനവിനെതിരെയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോവിന്ദൻ. എണ്ണവില വർധനയോടെ എല്ലാ സാധനങ്ങളുടേയും വില വർധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.അവസരവാദ നിലപാടാണ് അദ്ദേഹത്തിന് പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടും.
പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുകയാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

















































