BREAKING NEWS

ഈ പദ്ധതികളൊന്നും ഇക്കൊല്ലം നടപ്പാക്കാന്‍ കഴിയില്ല, കല്ലിടാനേ സാധിക്കൂ, ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരിച്ചു, മംഗലാപുരത്ത് പോയതെന്തിനാണെന്ന് ബജറ്റ് പുറത്ത് വന്നപ്പോള്‍ മനസിലായി- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.  ധാരാളം പദ്ധതികളുണ്ടെങ്കിലും പണമില്ലെന്നാണ് മാധ്യമങ്ങൾപ്പോലും പറയുന്നത്. ഇതൊന്നും ഈവർഷം നടപ്പിലാക്കാൻ കഴിയുന്നതല്ല.

കടലാസിലാണ് പദ്ധതികൾ. കല്ലിടാനേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണ്. സ്വകാര്യ മൂലധനത്തെ പൂർണമായും ആശ്രയിക്കാതെ കേരളം എങ്ങനെയാണ് വളരുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതുമായി ബന്ധപ്പെട്ട് ചർച്ച ഉയർന്നപ്പോൾ അതെന്തിനായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം ധവളപത്രത്തിലൂടെയും ഇപ്പോൾ ബജറ്റ് പ്രസംഗത്തിലൂടെയും കൂടുതൽ വ്യക്തമായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വിൽക്കാനുള്ളതാണ്. ബജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് അതാണെന്നും അദ്ദേഹം അറിയിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026