BREAKING NEWS

ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്

· · 1 min read
Share: Copied!

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഉമർ ഫൈസി രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഷാഫി പറഞ്ഞു. പണക്കാട് കുടുംബത്തെ നിന്ദിക്കാൻ മതസംഘടനകളുടെ വേദി ഉപയോഗിക്കുകയാണ്.

പാണക്കാടിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ മുശാവറയിൽ നിന്ന് എടുത്ത് പുറത്തുകളയണം. മുശാവറയിലുള്ളവരെ സിപിഎം ആയുധമായി ഉപയോഗിക്കുകയാണെന്നും ഷാഫി ചാലിയം ആരോപിച്ചു. സമസ്തയെ വിരട്ടാൻ നോക്കണ്ട എന്നാണ് പറയുന്നത്. സമസ്തയെ ആരും വിരട്ടാൻ നോക്കുന്നില്ല. സമസ്തയോട് എല്ലാവർക്കും ആദരവാണ്. മരിക്കുന്നത് വരെ ഒരു കൈയിൽ സമസ്തയെയും മറുകൈയിൽ മുസ്‌ലിം ലീഗിനെയും ചേർത്തുപിടിച്ച മഹാൻമാർ ഉണ്ട്.

ഇങ്ങനെയെല്ല പണ്ഡിതൻമാർ പെരുമാറേണ്ടത്. മറ്റു മതങ്ങളെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായെന്നും ഷാഫി ചാലിയം പറഞ്ഞു.വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ ഒരു മറുപടിയും ഉമർ ഫൈസി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പാണക്കാട് തങ്ങളെ പുലഭ്യം പറഞ്ഞ ഉമർ ഫൈസി വെള്ളാപ്പള്ളിക്കെതിരെ ഒരു വാക്ക് മിണ്ടിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026