കൊല്ലം: കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ മുസ്‍ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി പരാതി. ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ ആര്‍എച്ച്എസിലെ പ്രധാന അധ്യാപികക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് പിടിഎ ഭാരവാഹി പറയുന്നു.
30 ഓളം വിദ്യാർഥികളാണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകിയില്ല. മാനേജ്മെന്‍റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.
വിദ്യാർഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.


















































