BREAKING NEWS

കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം, അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണം, കമൽഹാസനെതിരെ സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ

· · 1 min read
Share: Copied!

ബെംഗളൂരു: തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായത് കന്നഡയിൽനിന്നാണെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽനിന്നാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമൽ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച്‌ കൂടുതൽ പഠിക്കണം.

കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അഭിപ്രായപ്പെട്ടു.കമൽഹാസന്റെ പരാമർശത്തിനെതിരേ കർണാടകത്തിൽ വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്. കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്. എന്നാൽ, ഭാഷയുടെപേരിൽ ഒരു അന്ധതയുമില്ല.

തമിഴിന് ലിപി ലഭിച്ചത് കന്നഡയിൽനിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിലാണെന്നത് കമൽ ഓർക്കണം. സഖ്യത്തിന് ദോഷമുണ്ടാക്കുന്നവിധം സംസാരിക്കാൻ പാടില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാൽ, കമൽ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടിൽ കമൽഹാസൻ ഉറച്ചുനിൽക്കുകയാണ്.

BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026