BREAKING NEWS

സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ

· · 1 min read
Share: Copied!

ലഖ്‌നൗ: കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് വ്യാജമായി നിർമിച്ച് മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. രാജ് കുമാർ രാജ്ഭർ എന്നയാളെയാണ് ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞശേഷം ഞായറാഴ്ച പോലീസ് പിടികൂടിയത്.

2016-ൽ യോഗേഷ് സിങ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് രാജ് കുമാർ. കേസിന്റെ വിചാരണയ്ക്കിടെ 2025-ലാണ് ഇയാൾ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് കോടതിയെ കബളിപ്പിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ശ്മശാനത്തിൽ ചിതയൊരുക്കി അതിൽ ആടിന്റെ തലയില്ലാത്ത ജഡം വെച്ച് ചിത്രമെടുത്തു. പിന്നീട് ആടിന്റെ ജഡത്തിനു പകരം എഐ ഉപയോഗിച്ച് സ്വന്തം ചിത്രം ചേർക്കുകയായിരുന്നു. മരണാനന്തര ഘോഷയാത്രയുടെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങളും ഇയാൾ വ്യാജമായി നിർമിച്ചു.

ഈ ചിത്രങ്ങൾ ബന്ധുക്കൾ മുഖേന മൗ മുനിസിപ്പൽ കൗൺസിലിൽ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. തുടർന്ന് താൻ മരിച്ചെന്നു വരുത്തിത്തീർക്കാൻ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തോളം ഖ്വാജജഹാൻപുർ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

2016 ഡിസംബർ 19-നാണ് യോഗേഷ് സിങ് വെടിയേറ്റു കൊല്ലപ്പെട്ടത്. രാജ് കുമാറിനെക്കൂടാതെ ഇയാളുടെ സുഹൃത്ത് സുദർശനും കേസിൽ പ്രതിയാണ്. സ്റ്റോക്ക് മാർക്കറ്റ് ഏജന്റായി പ്രവർത്തിച്ചിരുന്ന രാജ് കുമാർ, ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ പലരിൽനിന്നും പണം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. ഈ പണം തിരികെ നൽകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും മരണനാടകം ആസൂത്രണം ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തൽ.

BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026