BREAKING NEWS

റിപ്പോർട്ടുകളെല്ലാം കെഎമ്മിന് അനുകൂലം, ജയം ലക്ഷ്യമിട്ട് ഇറക്കുന്നെങ്കിൽ ഈ സ്ഥാനാർഥിയെ ഇറക്കണം…വട്ടിയൂർകാവിൽ പോരിനിറങ്ങാൻ തയാറായി കെ മുരളീധരൻ, ചടുലനീക്കങ്ങളുമായി കോൺ​ഗ്രസ്, 25ന് തെരഞ്ഞെടുപ്പ് സമിതി യോ​ഗം? ആദ്യം പുറത്തിറക്കുകപാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎൽഎമാരുടെ പട്ടിക

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കെ മുരളീധരന്റെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിലാണ്. ഒടുവിൽ സീറ്റിൽ തീരുമാനം ആയി. ഭാ​ഗ്യമണ്ഡലമായ വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളീധരൻ. തീരുമാനമെടുത്ത ശേഷം കോൺഗ്രസ് നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പോരിനായി പഴയ തട്ടകം തന്നെമുരളി തീരുമാനമെടുത്തതോടെ വട്ടിയൂർക്കാവിൽ ശക്തമായി ത്രികോണ മത്സരം ഉറപ്പായി.

പ്രചാരണ സമിതിയും, പ്രകടന പത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന്കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. 25ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎൽഎമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുകയെന്നാണ് അറിയുന്നത്.

അതേസമയം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയിൽ ആരെന്നതിലും തീരുമാനം വരും. ബെന്നി ബഹ്നാൻ എംപിയുടെ പേരിനാണ് മുൻഗണന. കെസി ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കളുടെ പേരുകളും ചർച്ചയിൽ വന്നിരുന്നു. കൊടിക്കുന്നിൽ സുരേഷിൻറെ പേര് ഉയർന്നെങ്കിലും പകരം ചുമതല നൽകുമ്പോഴും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാകും നീക്കം.

കളിക്ക് തൽക്കാലം വിട, വണ്ടർ കിഡിന് ഇനി പരീക്ഷാക്കാലം… എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ വൈഭവ്, പ്രത്യേക പരിഗണനയില്ല, എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കും- സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷ ഫെബ്രുവരി 17 മുതൽ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026