BREAKING NEWS

വിനോദയാത്രയ്ക്കിടെ ട്രെക്കിങ് ജീപ്പിന് സമീപം നിന്നു ഫോട്ടോയെടുത്തതിനെ ചൊല്ലി തർക്കം, ജീപ്പ് ഉടമയും സംഘവും യുവാക്കളെ ക്രൂരമായി മർദിച്ചു, സംഭവത്തിൽ എട്ടുപേർക്ക് പരുക്ക്, ഒരു യുവാവിന്റെ മുഖത്തെ പരുക്ക് ​ഗുരുതരം, മർദനത്തിനിടെ മാലയും അടിച്ചുമാറ്റി

· · 1 min read
Share: Copied!

ഇടുക്കി: മൂന്നാർ പള്ളിവാസൽ രണ്ടാം മൈലിൽ വിനോദസഞ്ചാരികൾക്ക് നേരെ ക്രൂരമർദനം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് യുവാക്കൾക്കാണ് വിനോദയാത്രയ്ക്കിടെ ക്രൂരമായ മർദ്ദനമേറ്റത്. പരുക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ 26 അംഗ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് ഇരയായത്. പല സ്ഥലങ്ങളും സന്ദർശിച്ച് മടങ്ങുന്നതിനിടെ പള്ളിവാസൽ രണ്ടാം മൈലിൽ വിശ്രമിക്കാനായി ഇവരുടെ വാഹനം നിർത്തി. ഈ സമയത്ത് സമീപത്തു നിർത്തിയിട്ടിരുന്ന ഒരു ട്രെക്കിങ് ജീപ്പിനടുത്ത് നിന്ന് യുവാക്കളിൽ ഒരാൾ ഫോട്ടോ എടുത്തു. ഇതാണ് തർക്കത്തിന് കാരണമായത്.

ഫോട്ടോ എടുത്തതിനെ ചൊല്ലി ജീപ്പ് ഉടമ തർക്കിക്കുകയും യുവാവിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ ഡ്രൈവർമാർ സ്ഥലത്തെത്തുകയും സംഘം ചേർന്ന് യുവാക്കളെ മാരകമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒരു യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിനിടെ യുവാക്കളിൽ ഒരാളുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തെത്തുടർന്ന് ഇടുക്കി ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പോലീസ് ആശുപത്രിയിലെത്തി പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026