BREAKING NEWS

മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരി​ഗണിക്കുക ജനുവരി 27ന്

· · 1 min read
Share: Copied!

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. കേസ് ആറ് ആഴ്ച്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും.

അതേസമയം മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടിയുണ്ടായത്.

വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026