BREAKING NEWS

സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം; മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു, 134.30 അടിയായി

· · 1 min read
Share: Copied!

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഈ സ്‌ഥിതി തുടർന്നാൽ 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ കൂടി മഴ ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകും. ഈ മാസം 29 മുതൽ മഴ കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടും. ജൂലൈ പത്താം തീയതി മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടതാണ് ഇപ്പോഴത്തെ അതിശക്തമായ മഴയ്ക്ക് കാരണം.

ഇനിയുള്ള ദിവസങ്ങളിൽ മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. ഇടുക്കി ജില്ലയിലാണ് മഴ കൂടുതൽ ലഭിക്കുക. 203 മുതൽ 213 വരെ മില്ലിമീറ്റർ വരെ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ, മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് ഇന്ന് റവന്യൂ മന്ത്രി അറിയിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെയാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നുവെന്ന വാർത്ത കൂടി പുറത്തുവരുന്നത്.

 

 

BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026
BREAKING NEWS
ക്ഷേത്രദർശനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ പീഡനം, ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി 14കാരന്‍, 52കാരനെതിരെ പോക്സോ കേസ്
16 Nov 2026
BREAKING NEWS
രക്തത്തിൽ കുളിച്ച നിലയിൽ ഇൻഡിഗോ ജീവനക്കാരിയുടെ മൃതദേഹം, മുഖംമൂടി സംഘം തങ്ങളെ ആക്രമിച്ചെന്ന് ആണ്‍സുഹൃത്ത്, യുവാവിനെ കസ്റ്റഡിയിലെടുത്തു
16 Nov 2026
BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026