BUSINESS

മുന്നേറ്റത്തിനായി 5 ജീവിതപാഠങ്ങൾ, വിദ്യാർഥികൾക്കായി സ്വജീവിത പാഠങ്ങൾ പകർന്നു നൽകി മുകേഷ് അംബാനി

· · 1 min read
Share: Copied!

പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾക്ക് തന്റെ ജീവിതപാഠങ്ങൾ പകർന്ന് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ 12ാമത് ബിരുദാദാന ചടങ്ങിലാണ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂടിയായ അദ്ദേഹം സ്വജീവിത പാഠങ്ങൾ പങ്കുവച്ചത്.

വിദ്യാർഥികൾ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം സ്വീകരിക്കേണ്ട സമയമാണിത്. വിശാലമായ അവസരങ്ങൾ മുതലെടുക്കാനും ധൈര്യത്തോടും ലക്ഷ്യത്തോടും സമഗ്രതയോടും കൂടി ‘സമൃദ്ധ ഭാരതം’ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും തയാറാകണമെന്ന് മുകേഷ് അംബാനി പറഞ്ഞു.

വിദ്യാർഥികൾക്ക് അംബാനി നൽകിയ അഞ്ച് സന്ദേശങ്ങൾ ഇവ:

1. നിങ്ങളുടെ അഭിനിവേശം അഥവാ പാഷൻ എന്താണെന്ന് കണ്ടെത്തുക, ചെയ്യുന്ന ജോലി സന്തോഷകരമായി മാറട്ടെ.
2. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആജീവനാന്ത പഠനത്തിനായി പ്രതിജ്ഞാബദ്ധരാവുക. ലൈഫ് ലോംഗ് ലേണിങ് എന്നത് ഒഴിച്ചുകൂടാനാകില്ല.
3. ഒരുമിച്ച് വളരാനും മറ്റുള്ളവരെ ഉയർത്താനും അറിവ് പങ്കിടുക.
4. വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അർത്ഥവത്തായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക.
5. നിങ്ങളുടെ കുടുംബത്തെ വിലമതിക്കുക – അവർ ലക്ഷ്യവും മൂല്യങ്ങളും ശക്തിയും നൽകുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026