BREAKING NEWS

മുങ്ങിയ കപ്പലിന്റെ ടാങ്കുകളില്‍നിന്ന് ഇന്ധനം മാറ്റുന്നത് കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ചശേഷം, തീരത്തടിഞ്ഞ 56 കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്കു മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: ആലപ്പുഴയ്ക്കു സമീപം കടലില്‍ മുങ്ങിക്കിടക്കുന്ന ലൈബീരിയന്‍ കപ്പല്‍ എംഎസ്‌സി എല്‍സ 3ന്റെ ടാങ്കില്‍നിന്ന് ഇന്ധനം കടലിലേക്കു ചോരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫ്യുവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായിരുന്ന ചോര്‍ച്ച മുങ്ങല്‍ വിദഗ്ധര്‍ വിജയകരമായി അടച്ചതായി അധികൃതർ വ്യക്തമാക്കി. കൂടാതെ മറ്റൊരു സൗണ്ടിങ് പൈപ്പില്‍ ഇളകിയിരുന്ന ക്യാപ് മുറുക്കുകയും ചെയ്തു. അതേസമയം മെയിന്‍ എന്‍ജിന്‍ ല്യൂബ് ഓയില്‍ ടാങ്ക് 25, 26ലും കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ സിംഗപ്പൂര്‍ ആസ്ഥാനമായ ടി ആന്‍ ടി സാല്‍വേജിന്റെ 12 മുങ്ങൽ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇപ്പോള്‍ പ്രദേശത്തുള്ളത്.

ഇവരിൽ ഓരോരുത്തർക്കും 30 മിനിറ്റാണ് മുങ്ങല്‍ സമയം. നടപടികള്‍ വേഗത്തിലാക്കാന്‍ 12 പേരെ കൂടി നിയോഗിക്കും. 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിക്കും. ഉപകരണങ്ങള്‍ എത്തിച്ചതിനു ശേഷം മാത്രമേ ഇന്ധനം നീക്കുന്ന ജോലികള്‍ ആരംഭിക്കുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം സാല്‍വേജ് കമ്പനിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടല്‍ത്തട്ടിലെ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. കപ്പലിന്റെയും കണ്ടെയ്‌നറുകളുടെയും നിലവിലെ അവസ്ഥ വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണു കമ്പനി. കൂടാതെ കമ്പനിയുടെ നന്ദ് സാരഥി, ഓഫ്‌ഷോര്‍ വാറിയര്‍ എന്നീ ചെറുകപ്പലുകള്‍ മേഖലയിലുണ്ട്.

ഈ പ്രവർത്തികൾക്കൊപ്പം തന്നെ തീരപ്രദേശത്തെ ശുചീകരണപ്രവര്‍ത്തനങ്ങളും സജീവമാക്കി. ഇതുവരെ തീരത്തടിഞ്ഞ 56 കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്കു മാറ്റി. നാലെണ്ണം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. കൊല്ലം ഭാഗത്തു കണ്ട രണ്ട് കണ്ടെയ്‌നറുകളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്താൻ സര്‍വേ നടത്തും. വേളി, പെരുമാതുറ, കോവളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്ന ജോലികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.

അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി…

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026