Kerala

സാറ്റലൈറ്റ് ന്യൂസ്‌ ചാനലായ എം ഫൈവ് ലൈവിൽ (M5 Live) ചീഫ് എഡിറ്ററായി ആർ. അജിത്ത് കുമാറിനും ന്യൂസ്‌ ഡയറക്ടറായി ജി. കെ. സുരേഷ് ബാബുവിനും നിയമനം.

· · 1 min read
Share: Copied!

കൊച്ചി : എം ഫൈവ് ലൈവ് (M5 Live) ന്യൂസ്‌ ചാനൽ എഡിറ്റർ ഇൻ ചീഫായി ആർ.അജിത് കുമാറിനും, ന്യൂസ്‌ ഡയറക്ടറായി  ജി. ക്കെ. സുരേഷ് ബാബുവിനും നിയമനം നൽകി മീഡിയ കമ്പനിയായ പ്രജ്ന ന്യൂസ്‌ എൽ. എൽ. പി. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ സോംദേവിൽ നിന്ന് മഹാത്മാ ഗാന്ധി രചിച്ച ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ഔപചാരികമായി കൈപ്പറ്റി. “ജേർണലിസം ത്രൂ എക്സ്പീരിയൻസ്ഡ് ഹാൻഡ്സ് ” (Journalism Through Experienced Hands) എന്ന കാംപയിനിലൂടെയായിരിക്കും M5 Live (എം ഫൈവ് ലൈവ്) കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയെന്നും, നിലവിൽ ദൃശ്യ മാധ്യമരംഗത്ത് നടക്കുന്ന അധാർമികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാർത്തകളെ എന്റർടൈൻമെന്റ് ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിന് ചേർന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള ജേർണലിസ്റ്റുകൾ കേരളത്തിൽ ജേർണലിസം നയിക്കുമെന്നും സി. ഇ. ഒ. സോംദേവ് അറിയിച്ചു. വ്യവസായ പ്രമുഖൻ ആർ. പ്രേകുമാറിന്റെ രക്ഷാകർതൃത്വത്തിലാണ് ചാനലിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് .

വാർത്ത മാധ്യമരംഗത്ത് മുപ്പത്തിയഞ്ച് വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ളവരാണ് ആർ. അജിത്ത്‌ കുമാറും, ജി. കെ. സുരേഷ് ബാബുവും. മംഗളം ദിനപത്രം സി. ഇ. ഒ, മംഗളം ന്യൂസ്‌ ചാനൽ മാനേജിങ്ങ് ഡയറക്ടർ, ന്യൂസ്‌ മലയാളം ന്യൂസ്‌ ചാനൽ സി. ഇ. ഒ എന്നിങ്ങനെ തന്ത്ര പ്രധാനമായ സ്ഥാനങ്ങൾ ആർ. അജിത്ത് കുമാറും, ജനം ടി. വി ചീഫ് എഡിറ്റർ, അമൃത ടി. വി ന്യൂസ്‌ ചീഫ് എന്നീ സുപ്രധാനമായ സ്ഥാനങ്ങളും മാതൃഭൂമിയിൽ വിവിധ തസ്തികകളിലും ജി. കെ. സുരേഷ് ബാബുവും പ്രവർത്തിച്ചിട്ടുണ്ട് .

റിക്രൂട്ട്മെന്റ് ബോർഡ്‌ എക്സിക്യൂട്ടീവ് മെമ്പർ എൻ.അളകപ്പൻ, പബ്ലിക് റിലേഷൻസ് വിഭാഗം കൺസൽട്ടന്റ് രഞ്ജിനി ഹരിദാസ്, പ്രോഗ്രാം ഹെഡ് ഷിബു ചക്രവർത്തി, ചീഫ് വിഷ്വൽ എഡിറ്റർ ടി. ആർ. ജിതേഷ്, ഡിജിറ്റൽ മീഡിയ എഡിറ്റർ എം.മനോജ്‌, എച്ച്. ആർ. ഹെഡ് വി. ജെ. ടിംസൺ‌, എക്സിക്യൂട്ടീവ് ഓഫീസ് മാനേജർ വർഷ വാസുദേവൻ, ലൈസൺ ഓഫീസർ റിനോയ് ജോസ്, ബ്രോഡ് കാസ്റ്റ് കൺസൽട്ടന്റ് രാജീവ് മേനോൻ, ചീഫ് ലൈബ്രറേറിയൻ സന്തോഷ്‌ കുമാർ, എം. സി. ആർ. ഹെഡ് കെ. എൽ.വിനോദ്, സി. ടി. ഒ. വി.ജി. ജയപാൽ,ഇൻറ്റീരിയൽ & ഇവെന്റ്സ് മാനേജർ പിങ്കി അരുൺ, മോഹൻ പുതുശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026