BREAKING NEWS

ബലി കൊടുക്കാന്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലയ്ക്കുവാങ്ങി, ബലിത്തറ തയ്യാറാക്കി, ഒടുവില്‍ ചടങ്ങ് തടഞ്ഞ് പൊലീസിന്റെ നാടകീയ രംഗപ്രവേശം, ബലി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വാദം

· · 1 min read
Share: Copied!

ബംഗളൂരു: ഹോസകോട്ടയിലെ സുളുബലെയിൽ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. സാമ്പത്തിക പ്രയാസം നീങ്ങാനാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ഒരുങ്ങിയതെന്നാണ് വിവരം. അയൽവാസികൾ വിവരം ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.

ജനത കോളനിയിലായിരുന്നു സംഭവം. സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വില കൊടുത്തുവാങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ശ്രമിച്ചത്.

വീട്ടിൽ ബലിത്തറ തയ്യാറാക്കി ബലിക്കുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരുമെത്തി തടഞ്ഞ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

 

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026