BREAKING NEWS

കാമുകിയുമായുള്ള ബന്ധത്തിന് കുട്ടി തടസമായി, നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊന്ന് ഓടയില്‍ തള്ളി, കൊടും ക്രൂരത അമ്മയുടെ കണ്‍മുന്നില്‍ വച്ച്

· · 1 min read
Share: Copied!

മുംബൈ: മിരാ ഭയന്ദറിൽ നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊന്ന് ഓടയില്‍ തള്ളി അമ്മയുടെ കാമുകന്‍.   കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓടയിൽ വീണുണ്ടായ അപകടമരണമെന്ന് കരുതിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.

കുട്ടിയുടെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചുകൊന്ന ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഓടയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെ കാശിമിര പൊലീസ് അറസ്റ്റ് ചെയ്തു. നീൽകമൽ നാക പ്രദേശത്തെ ഒരു തുറന്ന ഓടയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിച്ചതാകാമെന്നാണ് ആദ്യം നാട്ടുകാരും പൊലീസും കരുതിയത്.

എന്നാൽ, പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തന്നെ സംഭവത്തിൽ ചില ദുരൂഹതകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അന്വേഷണത്തിന്റെ ദിശ മാറ്റാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ മഹാജൻ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റുമോർട്ടത്തിനും ഫോറൻസിക് പരിശോധനക്കുമായി അയച്ചു.

കുട്ടി മരിച്ചത് ഓടയിലെ വെള്ളം ഉള്ളിൽച്ചെന്നല്ലെന്നും കടുത്ത ശാരീരിക മർദനത്തെ തുടർന്നാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ ജംഭു ശർമ്മ എന്ന നേപ്പാളിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

നാടോടികളായ ജംഭു ശർമ്മ, കുട്ടിയുടെ അമ്മ, മരിച്ച കുട്ടി എന്നിവർ  ആക്രി പെറുക്കിയാണ് ഇവർ ജീവിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് കടുത്ത മദ്യലഹരിയിലായിരുന്ന പ്രതി, കുട്ടി നിർത്താതെ കരഞ്ഞതിൽ ദേഷ്യം പൂണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ കണ്ണുമുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. രാത്രിയോടെ കുട്ടി മരിച്ചുവെന്ന് മനസ്സിലാക്കിയ പ്രതി പരിഭ്രാന്തനാകുകയും, അപകടമരണമെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയുകയുമായിരുന്നു

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026