BREAKING NEWS

മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

· · 1 min read
Share: Copied!

ഏലൂർ: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ് അമ്മ മരിച്ചു. ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ചയെ തുടർന്ന് സസ്പെൻഷനിലായ എസ്‌ഐ കെ.ടി. മനോജിന്റെ അമ്മ സരസു തേവൻ (71) ആണ് മരിച്ചത്.

കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡിലെ കുരീക്കാട്ടുപറമ്പിൽ മകൾ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഇവർ ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

ടെലിവിഷനിൽ വാർത്ത കണ്ട സരസു ചേരാനല്ലൂരിൽ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ചശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി.

ബിനാനിപുരം പോലീസ് സ്റ്റേഷൻ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടൻ എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു.

ഭർത്താവ്: പരേതനായ തേവൻ. മരുമക്കൾ: സനൽകുമാർ, സുമ.

കടം വീട്ടാന്‍ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്‍ഷന്‍

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026