NEWS

പുഴയില്‍ കുളിക്കുന്നതിനിടെ മകള്‍ ഒഴുകിപ്പോയി, രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു; 15കാരിയുടെ മരണത്തിന് പിന്നാലെ അമ്മയ്ക്കും ജീവന്‍ നഷ്ടമായി

· · 1 min read
Share: Copied!

കോതമംഗലം: അമ്മയോടൊത്ത് കുളിക്കാനിറങ്ങിയ 15കാരി മുങ്ങിമരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിനി മരിയ (15) മുങ്ങി മരിച്ചതിന് പിന്നാലെ ഞായറാഴ്ച (ഇന്ന്) അമ്മ ജോമിനിയും (39) മരണത്തിന് കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയയാണ് ശനിയാഴ്ച മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മാതാവ് ജോമിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.

കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിന് സമീപം ജോമിനിയും രണ്ട് മക്കളും കുളിക്കുന്നതിനിടെ മരിയ ഒഴുക്കിൽപ്പെടുകയായിരുന്നു. മകളെ രക്ഷിക്കുന്നതിനിടെ ജോമിനിയും മുങ്ങിപ്പോയി. ഇളയമകൾ ജൂലിയയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പിന്നീട്, ഫയർഫോഴ്സെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന്, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ ശനിയാഴ്ച വൈകിട്ടോടെ തന്നെ മരിച്ചു. മരിയ കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026