BREAKING NEWS

മകനിൽ നിന്നു രക്ഷിക്കാൻ മരുമകളേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു… എന്റെ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കു, അല്ലെങ്കിൽ അവൻ അടുത്ത അഫാനാകും- ഒരു ദിവസംതന്നെ മൂന്നു തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒരമ്മ!!

· · 1 min read
Share: Copied!

കോഴിക്കോട്: ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാതെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി ഒരമ്മ. താൻ പരാതി നൽകിയിട്ടും കക്കൂർ പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ഇന്നലെ മൂന്ന് തവണ പോലീസ് സ്റ്റേഷനിൽ പോയിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നും അവർ പറയുന്നു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് മകനെ അറസ്റ്റ് ചെയ്ത് ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന അഭ്യര്‍ഥ്യനയുമായെത്തിയത്. ഇല്ലെങ്കിൽ അവൻ അടുത്ത അഫാൻ ആകുമെന്നും അവർ വ്യക്തമാക്കി.

24കാരനായ മകന്‍ ലഹരി ഉപയോഗിച്ച് കുടുംബാംഗങ്ങളെ മര്‍ദിക്കാനും വീട്ടുസാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങിയതോടെയാണ് മാതാവ് സഹായ അഭ്യര്‍ഥനയുമായി കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ്  മടക്കി അയക്കുകയാണ് പോലീസ് ചെയ്തത്.

മകൻ മുമ്പ് പല തരത്തിലുള്ള ലഹരികൾ ഉപയോഗിച്ചിരുന്നു. ലഹരി വിമോചന കേന്ദ്രത്തിലെ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ കുറച്ചുനാളായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ അടുത്തിടെ വീണ്ടും ലഹരി ഉപയോഗം തുടങ്ങി. കഴിഞ്ഞ ദിവസം അക്രമാസക്തനായ മകൻ വീടിന്റെ ജനലുകളടക്കം തകർത്തു. നാട്ടുകാരിലൊരാൾ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇന്നലെ മൂന്ന് തവണ പോലീസ് സ്റ്റേഷനിൽ പോയെന്നും മാതാവ് വ്യക്തമാക്കി. വീ

ട്ടിൽ മകനെ കൂടാതെ അവന്റെ ഭാര്യ, കുഞ്ഞ്, ഭർത്താവിന്റെ ഉമ്മ എന്നിവരാണ് ഉള്ളത്. പ്രശ്നങ്ങളുണ്ടായതോടെ മകന്റെ ഭാര്യയേയും കുഞ്ഞിനെയും ഉപദ്രവിക്കുമോയെന്ന പേടിയിൽ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും മാതാവ് പറഞ്ഞു.

മുനമ്പം വിഷയത്തിൽ കിരൺ റിജിജു വക സെൽഫ് ​ഗോൾ, ബിജെപിയുടെ രാഷ്ട്രീയ നീക്കം നൈസായി പാളി, തിരിച്ചടിയായത് ബില്ലിനു മുൻകാല പ്രാബല്യം കിട്ടുന്നതിൽ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചത്, കൂടാതെ ഭൂമി തിരിച്ചുകിട്ടാൻ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയും- ബിജെപിയിൽ അതൃപ്തി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026