BREAKING NEWS

നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാ​ഗത്തും കാലിലും ​ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി

· · 1 min read
Share: Copied!

ആലപ്പുഴ: നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്.

കുട്ടി ട്രൗസറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലിൽ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്.

അമ്മ ഉപദ്രവിച്ചുവെന്ന് തന്നെയാണ് കുട്ടിയും നൽകിയ മൊഴി. കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.അമ്മയും അമ്മായിയമ്മയും തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026