BREAKING NEWS

പ്രണയ ബന്ധത്തിന് തടസം: മൂന്നു മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

· · 1 min read
Share: Copied!

ഹൈദരാബാദ് : വിവാഹേതര ബന്ധത്തിന് തടസമായതിനെ തുടർന്ന് മൂന്നു മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച ആൺസുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ മേടക്പള്ളി ഗ്രാമത്തിലാണ് സംഭവം. മാതാവ് രജിത, കാമുകൻ സുരു ശിവ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ലാവണ്യ എന്നറിയപ്പെടുന്ന രജിത 2013ൽ ഇൻറർമീഡിയറ്റ് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നിലവിലെ ഭർത്താവ് അവുരിചിന്തല ചെന്നയ്യയെ വിവാഹം കഴിച്ചത്. രജിതയെക്കാൾ 20 വയസ് കൂടുതലുണ്ടായിരുന്നു ചിന്നയ്യക്ക്. ദമ്പതികൾതക്ക് സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(8) എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്.

രംഗറെഡ്ഡി ജില്ലയിലെ തലകൊണ്ടപ്പള്ളി മണ്ഡലത്തിലെ മേദക്പള്ളി ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി അമീൻപൂർ ഗ്രാമത്തിലെ ബിരൻഗുഡയിലെ രാഘവേന്ദ്ര കോളനിയിലാണ് താമസിക്കുന്നത്. കുടിവെള്ള ടാങ്കറിൻറെ ഡ്രൈവറാണ് ചിന്നയ്യ, രജിത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയും. ആറ് മാസങ്ങൾക്ക് മുൻപാണ് പത്താം ക്ലാസ് സംഗമത്തിനിടെ രജിത തൻറെ പഴയ സഹപാഠി ശിവയെ കണ്ടുമുട്ടുന്നത്. വാട്ട്സാപ്പ് ചാറ്റുകളിലൂടെയും ഫോൺകോളുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇവരുടെ ബന്ധം വളർന്നു. രജിതയും ചെന്നയ്യയും തമ്മിലുള്ള പ്രായവ്യത്യാസം വിവാഹത്തിൻറെ തുടക്കം മുതൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നു. ഇതിനൊച്ചൊല്ലി ദമ്പതികൾ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. ശിവയുമായി കണ്ടുമുട്ടിയതിന് ശേഷം അയാളെ വിവാഹം കഴിക്കണമെന്നായിരുന്നു രജിതയുടെ ആഗ്രഹം.

അവിവാഹിതനായ ശിവയോട് അവൾ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വിവാഹമോചനം നടത്താനും കുട്ടികളെ ഉപേക്ഷിക്കാനും അയാൾ ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളെ ഇല്ലാതാക്കാൻ രജിത തീരുമാനിക്കുകയായിരുന്നു. മാർച്ച് 27ന് വൈകിട്ട് 5 മണിയോടെ മക്കളെ കൊല്ലാനുള്ള തീരുമാനത്തെക്കുറിച്ച് രജിത ശിവയോട് പറഞ്ഞു. ശിവ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ രാത്രിയിൽ, ഭർത്താവ് അത്താഴം കഴിച്ച് രാത്രി 10 മണിയോടെ ടാങ്കറുമായി ചന്ദനഗറിലേക്ക് പോയപ്പോൾ, രജിത ആ അവസരം മുതലെടുത്തു. മൂത്ത മകൻ സായ് കൃഷ്ണയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് മധുപ്രിയയും ഗൗതമിനെയും കൊലപ്പെടുത്തി. ടവ്വൽ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് രജിത ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ റിമാൻഡ് ചെയ്യുമെന്നും എസ്പി സ്ഥിരീകരിച്ചു.

BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026